ഹോം ക്വാറൻറീനിൽ കഴിയുന്നവരെ സന്ദര്‍ശിച്ച് ജില്ല പൊലീസ് മേധാവി

ആലുവ: ഹോം ക്വാറൻറീനിൽ കഴിയുന്നവരുടെ ക്ഷേമാന്വേഷണത്തിനും പരിശോധനക്കും റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നേരിട്ടിറങ്ങി. അന്തർ സംസ്ഥാനത്തുനിന്ന് വന്നവരും പ്രവാസികളിൽ പ്രത്യേക പരിഗണനയുള്ളവരും വീടുകളിലാണ് ക്വാറൻറീനിൽ കഴിയുന്നത്. ഇവരുടെ വീടുകളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ആലുവ, എടത്തല, കുന്നത്തുനാട്, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 വീട് സന്ദർശിച്ചു. 60 ബൈക്ക് പട്രോൾ യൂനിറ്റ് എല്ലാ വീടുകളിലും ദിേനന എത്തുകയും വിശേഷങ്ങൾ തിരക്കുകയും ലംഘനം നടക്കുന്നിെല്ലന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെ ലംഘനവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ റൂറൽ ജില്ലയിൽ കേെസടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും സന്ദർശനം തുടരുമെന്ന് എസ്.പി അറിയിച്ചു. ലോക്ഡൗൺ ലംഘനം; 18 കേസ് രജിസ്റ്റർ ചെയ്തു ആലുവ: ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ശനിയാഴ്ച 18 കേസ് രജിസ്റ്റർ ചെയ്തു. 17 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത ഒമ്പത് പേർക്കെതിരെ കേസെടുത്തു. ഇതുവരെ 11,662 കേസിൽനിന്ന് 10,684 പേരെ അറസ്റ്റ് ചെയ്തു. 6261 വാഹനം കണ്ടുകെട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.