പോസ്‌റ്റ് ഓഫിസിനു മുന്നിൽ സമരം

ആലുവ: എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി അശോകപുരം നടത്തി. എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം എ.എ. സഹദ്, എ.ഐ.വൈ.എഫ് നേതാക്കളായ ജിൻഷാദ്, സി.കെ. സുധിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. വൈദ്യുതി ജീവനക്കാർ പ്രതിഷേധിച്ചു ആലുവ: തൊഴിൽ നിയമങ്ങൾ കശാപ്പുചെയ്യുന്നതിനെതിരെ െവെദ്യുതി ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു. ആലുവ നോർത്ത് ഓഫിസിൽ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധി എ.എസ്. അബ്ദുൽ ലത്തീഫ്, എംപ്ലോയീസ് ഓർഗനൈസേഷൻ കെ.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. മാസ്കുകൾ വിതരണം ചെയ്തു ആലുവ: കെ.എസ്.യു ആലുവ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആലുവ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും മാസ്ക് വിതരണം നടത്തി. നിയോജക മണ്ഡലംതല ഉദ്ഘാടനം എസ്.എൻ.ഡി.പി സ്‌കൂളിൽ അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് അൽ അമീൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എ.എ. അജ്മൽ, വി.ആർ. രാംലാൽ, പി.എച്ച്. അസ്‌ലം, ബ്ലോക്ക് ഭാരവാഹികളായ വഹാബ്, ഹാഫിസ് ഹമീദ്, സൽമാൻ, സിൻഡ്രീന, മരിയ എന്നിവർ നേതൃത്വം നൽകി. കുട്ടമശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്ക് എത്തുന്ന കുട്ടികൾക്കായുള്ള മാസ്കുകൾ പ്രിൻസിപ്പലിനെ ഏൽപിച്ചു. കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് അൽ അമീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ വിതരണ ഉദ്ഘാടനം നടത്തി. സംസ്ഥാന ഭാരവാഹി അജ്മൽ ആലുവ, പി.എച്ച്. അസ്‌ലം, ബ്ലോക്ക് ഭാരവാഹികളായ വഹാബ്, ഇംതിയാസ്, സഫ്വാൻ, അക്ഷയ് അശോക്, ആൽബിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.