ആലുവ: എസ്.എസ്.എൽ.സി പരീക്ഷ 26ന് പുനരാരംഭിക്കുന്നതിൻെറ ഭാഗമായി എടത്തല കുഞ്ചാട്ടുകര ഗവ. ഹൈസ്കൂളിലെ ക്ലാസ് മുറികളും പരിസരവും എൻ.സി.പി പ്രവർത്തകർ ശുചീകരിച്ചു. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ നേതൃത്വം നൽകി. സ്കൂൾ പി.ടി.എ പ്രസിഡൻറ് റസാക്ക് എടത്തല, സീനിയർ അധ്യാപിക സുഭദ്ര, എൻ.സി.പി എടത്തല മണ്ഡലം പ്രസിഡൻറ് അബ്ദുൽ സലാം, എൻ.വൈ.സി ജില്ല വൈസ് പ്രസിഡൻറ് ഷെർബിൻ കൊറയ, ബ്ലോക്ക് സെക്രട്ടറി ഷമീർ എടത്തല, ഹാരിസ് മിയ, അഷ്‌കർ സലാം, മൈക്കിൾ ജാക്സൺ, നെഫ്‌സിൻ നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.