അറവുമാലിന്യം തള്ളൽ വ്യാപകം

എടത്തല: എടത്തല-കുഴിവേലിപ്പടി പഞ്ചായത്ത് റോഡിനുസമീപം മെയിൻ റോഡിൽ അറവുമാലിന്യം വ്യാപകം. പഞ്ചായത്ത് റോഡ്‌ ജങ്ഷനും കെ.എം.ഇ.എ സ്കൂളിനുമിടയിലുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ഇതുമൂലം റോഡിലൂടെ നടന്നുപോകുന്നതുപോലും ബുദ്ധിമുട്ടായി. പ്രദേശത്ത് രൂക്ഷഗന്ധവുമുണ്ട്. കഴിഞ്ഞദിവസം കോഴിമാലിന്യം തള്ളാനെത്തിയ കോഴിക്കടക്കാരനെ നാട്ടുകാർ പിടികൂടിയിരുന്നു. ഈ റോഡിലുണ്ടായിരുന്ന തെരുവുവിളക്ക് പ്രകാശിക്കാത്തതിൽ നാട്ടുകാർ പരാതി നൽകാനൊരുങ്ങുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. റോഡുവക്കിലെ കാടുകൾ വെട്ടിത്തെളിച്ച് മാലിന്യമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.