ആഘോഷങ്ങളില്ലാതെ പെരുന്നാൾ രാവ് മട്ടാഞ്ചേരി: പെരുന്നാളിനെക്കാൾ പെരുന്നാൾ രാവ് ആഘോഷഭരിതരാക്കുന്നവരാണ് മട്ടാഞ്ചേരിക്കാർ. ആബാലവൃദ്ധം ജനങ്ങൾക്കും ഉറക്കമില്ലാത്ത രാത്രി. എന്നാൽ, ലോക്ഡൗൺ മട്ടാഞ്ചേരിയുടെ പെരുന്നാൾ രാവ് ആഘോഷങ്ങളുടെ നിറം കെടുത്തി. പൊലീസ് നിർദേശത്തെ തുടർന്ന് കടകൾ വൈകീട്ട് ഏഴരയോടെ അടച്ചു. പകലും കടകളിൽ കാര്യമായ തിരക്കുണ്ടായില്ല. ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ പെരുന്നാൾ രാവ് കച്ചവടത്തിനായി കെട്ടുന്ന ടൻെറുകളും ഉയർന്നില്ല. സാധാരണക്കാർ തിങ്ങിവസിക്കുന്ന മേഖലയിൽ ദിവസ വേതനക്കാരാണ് നല്ലൊരുശതമാനവും. ലോക്ഡൗൺ മൂലം രണ്ട് മാസമായി ഇവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഇതും ആഘോഷങ്ങളെ ബാധിച്ചു. പെരുന്നാൾ രാവിൻെറ എന്ന കെട്ടിടം തന്നെ ഉണ്ടായിരുന്നു. പെരുന്നാൾ രാവിൻെറ പേരിൽ ഇരട്ട പേരുകാരും പ്രദേശത്തിൻെറ പ്രത്യേകതയാണ്. പെരുന്നാളിന് കുട്ടികൾക്ക് മുതിർന്നവർ നൽകുന്ന പണത്തിന് പെരുന്നാപടി എന്നാണ് പറയാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.