പറവൂർ നഗരസഭ ചെയർമാൻ സ്​ഥാനമാറ്റം കോൺഗ്രസിൽ ഭിന്നാഭിപ്രായം; പാർലമെൻററി പാർട്ടി യോഗം 26ന്

പറവൂർ നഗരസഭ ചെയർമാൻ സ്ഥാനമാറ്റം കോൺഗ്രസിൽ ഭിന്നാഭിപ്രായം; പാർലമൻെററി പാർട്ടി യോഗം 26ന് പറവൂർ: നഗരസഭ ചെയർമാൻ സ്ഥാനമാറ്റം കോൺഗ്രസിലും അണികളിലും വീണ്ടും ചർച്ചയാകുന്നു. നിലവിലെ ചെയർമാൻ ഡി. രാജ്കുമാർ ആറുമാസം പൂർത്തിയാക്കിയതിനാൽ മുൻധാരണ പ്രകാരം ചെയർമാൻസ്ഥാനം ഒഴിയേണ്ടതുണ്ട്. ധാരണപ്രകാരം ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രദീപ് തോപ്പിലിനാണ് സ്ഥാനം. ഇതനുസരിച്ച് രാജ് കുമാർ ഉടൻ രാജി സമർപ്പിക്കുമെന്ന് അറിയുന്നു. വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമൻെററി പാർട്ടി യോഗം 26ന് ചേരുന്നുണ്ട്. മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നാലുവർഷത്തെ ഭരണശേഷം കഴിഞ്ഞവർഷം ഒക്ടോബർ 31ന് പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് സ്ഥാനം രാജിവെച്ചു. തുടർന്നുള്ള ഒരു വർഷം രാജ് കുമാറും പ്രദീപ് തോപ്പിലും ആറുമാസം വീതം ചെയർമാൻ സ്ഥാനം വഹിക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ, കോവിഡിൻെറ സാഹചര്യത്തിലും ഉടൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കുന്നതിനാലും നേതൃമാറ്റം വേെണ്ടന്ന നിലപാടുള്ളവർ പാർട്ടിയിലും കൗൺസിലർമാരിലുമുണ്ട്. ഇപ്പോൾ സ്ഥാനമാറ്റം പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന വാദവും ഉയർന്നു. എന്നാൽ, പ്രദീപ് തോപ്പിലിന് ചെയർമാൻസ്ഥാനം നൽകണമെന്ന ആവശ്യം മറുവിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. സ്ഥാനമാറ്റത്തിന് തന്നെയാണ് കൂടുതൽ സാധ്യത. കഴിഞ്ഞ നവംബർ 19ന് ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്കുമാർ പാർട്ടി ആവശ്യപ്പെട്ടാൽ ഏതുനിമിഷവും രാജിക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. 26ന് കൂടുന്ന പാർലമൻെററി പാർട്ടി തീരുമാനം അന്തിമമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.