എടവനക്കാട്: തീരസംരക്ഷണത്തിന് എടവനക്കാട് കടപ്പുറത്ത് സ്ഥാപിക്കാനുള്ള ജിയോബാഗുകൾ തയാറാക്കുന്ന ജോലി ആരംഭിച്ചു. എടവനക്കാട് പഞ്ചായത്തിലെ അണിയിൽ, പഴങ്ങാട് എന്നിവിടങ്ങളിൽ കടലാക്രമണം തടയാൻ ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനും മണ്ണ് നീക്കാനുമുള്ള പ്രവൃത്തികൾക്ക് യഥാക്രമം 18 ലക്ഷം, 10.40 ലക്ഷം എന്നിങ്ങനെയാണ് ചെലവ്. ആവശ്യമായ ജിയോബാഗുകൾ ജലവിഭവ വകുപ്പ് അസി. എൻജിനീയർ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച അണിയിൽ കടപ്പുറത്തെ പുതിയ പുലിമുട്ടിൻെറ നിർമാണവും കടൽ ഭിത്തി പുനർനിർമാണവും ടെൻഡർ ചെയ്തെങ്കിലും പുലിമുട്ടിന് ആരും ഇതുവരെ കരാർ ഏറ്റെടുത്തിട്ടില്ലെന്ന് ഞാറക്കൽ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. യഥാക്രമം 48 ലക്ഷം രൂപയും 35 ലക്ഷം രൂപയുമാണ് ഈ പ്രവൃത്തികൾക്ക് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.