നെടുമ്പാശ്ശേരി: വന്ദേ ഭാരത് ദൗത്യത്തിൻെറ ഭാഗമായി പ്രവാസികളുമായി രണ്ട് വിമാനം ശനിയാഴ്ച കൊച്ചിയിലെത്തി. എയർ ഇന്ത്യ എക്‌സ്പ്രസിൻെറ മസ്‌കത്ത്-കൊച്ചി, സിംഗപ്പൂർ-കൊച്ചി വിമാനങ്ങളാണ് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കൊച്ചിയിലെത്തിയത്. രണ്ട് വിമാനത്തിലുമായി മൊത്തം 362 പേർ നാടണഞ്ഞു. ആദ്യമെത്തിയ മസ്‌കത്ത്-കൊച്ചി വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 182 പേരും രണ്ടാമതെത്തിയ സിംഗപ്പൂർ-കൊച്ചി വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 180 പേരുമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ചയോടുകൂടി എയർ ഇന്ത്യ എക്‌സ്പ്രസിൻെറ രണ്ടാംഘട്ട ദൗത്യം പൂർത്തിയായി. ഇനി എയർ ഇന്ത്യ സർവിസുകളാണ് ബാക്കിയുള്ളത്. ഞായറാഴ്ച കൊച്ചിയിലേക്ക് സർവിസ് ഇല്ല. തിങ്കളാഴ്ച സാൻഫ്രാൻസിസ്‌കോ-ഡൽഹി-കൊച്ചി വിമാനം രാവിലെ എട്ടരക്ക് എത്തും. ശനിയാഴ്ച കേരളത്തിൽനിന്നുമുള്ള മെഡിക്കൽ സംഘത്തെ കൊണ്ടുപോകാൻ സൗദി എയർലൈൻസ് വിമാനം കൊച്ചിയിലെത്തി. 212 പേരുമായി വിമാനം റിയാദിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.