കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുൻ യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസു, മുൻ ഭാരവാഹി സുരേഷ് ബാബു എന്നിവർ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. മൈക്രോ ഫിനാൻസ് പദ്ധതിയിൽ 11 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019 ആഗസ്റ്റ് ഒന്നിന് മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത് ഇപ്പോൾ ൈക്രംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഇരുവരും മുൻകൂർ ജാമ്യഹരജി നൽകിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മാവേലിക്കര യൂനിയനിലെ മൈക്രോ ഫിനാൻസ്, പ്രീ മാര്യേജ് കൗൺസലിങ്, സാമൂഹികക്ഷേമ പദ്ധതികൾ തുടങ്ങിയവയിൽനിന്ന് പ്രതികൾ കോടികൾ തട്ടിയെടുത്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.