മട്ടാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഭാഗമായി വിദ്യാർഥികൾക്ക് യാത്രസൗകര്യം ഒരുക്കുന്നതിന് രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി ബസ് ചെല്ലാനം മുതൽ തോപ്പുംപടി വരെ സ്പെഷൽ സർവിസ് നടത്തുമെന്ന് കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു. കേരള ഫയർ ആൻഡ് െറസ്ക്യു വകുപ്പിൻെറ ശുചീകരണം വിദ്യാലയങ്ങളിൽ പുരോഗമിക്കുന്നു. പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ ശരീര താപനില ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിക്കും. മറ്റ് പരീക്ഷ മുന്നൊരുക്കം പൂർത്തിയാവുന്നതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.