കൊച്ചി: നാടകപ്രവർത്തകരുടെ ക്ഷേമത്തിന് സജീവ പരിഗണന നൽകണമെന്ന് ചാവറ കൾചറൽ സൻെറർ സംഘടിപ്പിച്ച വെബിനാറിൽ സാംസ്കാരിക പ്രമുഖർ ആവശ്യപ്പെട്ടു. നാടകകലാകാരന്മാരുടെ അതിജീവനത്തിന് ഉപകരിക്കുന്ന ചെറിയ നാടകങ്ങൾ ഉണ്ടാവണം. നാടക എഴുത്തുകൾ സജീവമാകണം. എങ്കിൽ മാത്രമേ സർഗാത്മകതയുടെ പുതിയ പുലരികൾ ഉണ്ടാകൂവെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ പറഞ്ഞു. ചാവറ കൾചറൽ സൻെറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ വെബിനാർ അവതരിപ്പിച്ചു. നാടകസംവിധായകനും രചയിതാവുമായ ടി.എം. എബ്രഹാം മോഡറേറ്ററായി. പ്രഫ. ചന്ദ്രദാസൻ, കെ.സി.ബി.സി മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, കോട്ടയം രമേഷ്, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പ്രശാന്ത് നാരായണൻ, പ്രഫ. ലിസി മാത്യു, ഡോ. വള്ളിക്കാവ് മോഹൻദാസ്, പാലാ കമ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, രാജ്‌മോഹൻ നീലീശ്വരം, ജോൺ ടി. വേക്കൻ, മീനമ്പലം സന്തോഷ് എന്നിവർ സംസാരിച്ചു. മദ്യശാലകൾ തുറക്കാനുള്ള നീക്കം അധാർമികം -കെ.സി.ബി.സി കൊച്ചി: മദ്യശാലകൾ തുറക്കാനുള്ള നീക്കം അധാർമികവും ആപത്കരവുമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ജില്ല കേന്ദ്രങ്ങളിൽ നടത്തിയ നിൽപ് സമരം കലക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനിരോധന കാലഘട്ടത്തിൽ സംസ്ഥാനത്തിൻെറ സാമൂഹിക അന്തരീക്ഷം സമാധാനപരമായിരുന്നു. കുടുംബഭദ്രതയും ക്രമസമാധനവും മെച്ചപ്പെട്ടു. എന്നാൽ, മദ്യശാലകൾ തിരിച്ചെത്തുമ്പോൾ മദ്യനിരോധനകാലത്ത് കേരളം നേടിയെടുത്ത നന്മകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത പ്രസിഡൻറ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. എം.പി. ജോസി ജോസ് പടയാട്ടി, ലക്സി ജോയി എന്നിവർ സംസാരിച്ചു. EC1 kcbc മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നടത്തിയ നിൽപ് സമരം കാക്കനാട് കലക്ടറേറ്റിന് മുന്നിൽ സംസ്ഥാന സെക്രട്ടറി ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.