തരിശുമണ്ണിൽ പൊന്ന് വിളയിക്കാൻ കുഞ്ഞിത്തൈ സഹകരണ ബാങ്ക്

പറവൂർ: വർഷങ്ങളായി തരിശുകിടന്ന ഒന്നര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ കുഞ്ഞിത്തൈ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും കൈകോർക്കുന്നു. പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ ട്രാക്ടർ വരുത്തി മണ്ണൊരുക്കൽ ആരംഭിച്ചു. അഞ്ചേക്കറോളം സ്ഥലത്ത് വിവിധ ഗ്രൂപ്പുകൾക്കായി ബാങ്കിൻെറ ചെലവിൽ മണ്ണൊരുക്കി അടിവളം ഇടുന്ന നടപടിയും പുരോഗമിക്കുന്നു. നബാർഡ് സഹായത്തോടെ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും 6.8 ശതമാനം നിരക്കിൽ പഴം പച്ചക്കറി, ക്ഷീരോൽപാദനം, മത്സ്യകൃഷി, ആടുവളർത്തൽ, കോഴി, താറാവ് എന്നിവക്കായി വായ്പ നൽകുന്നു. കാർഷിക സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡൻറ് ടി.കെ. ബാബുവും വൈസ് പ്രസിഡൻറ് ജോർജ് തച്ചിലകത്തും പറഞ്ഞു. EP1 - PVR-bank കുഞ്ഞിത്തൈ സർവിസ് സഹകരണ ബാങ്ക് നടത്തുന്ന കൃഷിക്ക് നിലം ഒരുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.