ആലങ്ങാട്: സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, പാനായിക്കുളം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തണമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ. ഇതുസംബന്ധിച്ച കത്ത് കെ.എസ്.ആർ.ടി.സി സോണൽ മാനേജർക്ക് നൽകി. ആലങ്ങാട്, പാനായിക്കുളം വഴി അധികവും സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. ലോക്ഡൗൺ മൂലം സർവിസ് നിർത്തിയതിനാൽ ആലുവ, വരാപ്പുഴ എന്നിവിടങ്ങളിലേക്ക് പോകാനാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.