പിറവം: വെള്ളപ്പൊക്കത്തിൽ തകര്‍ന്ന പിറവം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍നിന്ന് രണ്ടേമുക്കാൽ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. രണ്ടാംഘട്ടത്തില്‍ 16 ഇനം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. എം.എല്‍.എ നൽകിയ നിവേദനെത്തത്തുടർന്നാണ് തുക അനുവദിച്ചത്. പഞ്ചായത്ത്, നഗരസഭകളിലായി 275 ലക്ഷത്തിൻെറ പ്രവൃത്തികളാണ് അടിയന്തരമായി പണിതീർക്കാൻ നിർദേശം ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ മേല്‍നോട്ടത്തിന് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കും. നിര്‍വഹണ ഉദ്യോഗസ്ഥന്‍ തദ്ദേശ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിലെ എന്‍ജിനീയര്‍ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.