ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 25 പേർ നിരീക്ഷണത്തിൽ

ചെങ്ങന്നൂർ: ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ നാല് കുട്ടികളടക്കം 25 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി നഗരസഭ ചെയർമാൻ കെ. ഷിബുരാജൻ അറിയിച്ചു. ഹോട്സ്പോട്ടിൽനിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തിലാക്കണമെന്ന ഡി.എം.ഒയുടെ നിർദേശത്തെതുടർന്ന് രാത്രി ക്രമീകരണം ഏർപ്പെടുത്തി. മുംബൈയിൽനിന്ന് വന്ന നാലുപേരും ചെന്നൈയിൽ നിന്നെത്തിയ 16 പേരും മംഗളൂരുവിൽ നിന്നെത്തിയ രണ്ടുപേരും മൈസൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോത്തരും ഇതിലുണ്ട്. ഇവരെ ആശുപത്രി ജങ്ഷനിലെ കൈലാസ് ഹോട്ടലിലേക്കാണ് മാറ്റിയത്. നാഗ്പൂരിൽനിന്നെത്തിയ ഒരാൾ വീട്ടിൽതന്നെ നിരീക്ഷണത്തിൽ തുടരും. ഇത്തരത്തിൽ നിരീക്ഷണത്തിലാക്കാൻ നഗരസഭ പ്രദേശത്തെ 13 സ്ഥാപനങ്ങൾ എറ്റെടുത്തിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.