ആലപ്പുഴ: ലോക്ഡൗണിൽ സാമ്പത്തികമായി തളർന്ന വ്യാപാരികൾക്ക് ആശ്വാസമായി ആലപ്പുഴയിൽ ഒരു കെട്ടിട ഉടമ. ഒരുമാസമായി കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കഴിഞ്ഞ മാസത്തെ വാടക വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. ആലപ്പുഴ നഗരമധ്യത്തിൽ ഇരുനില കെട്ടിടത്തിൻെറ ഉടമയാണിദ്ദേഹം. താഴെ അഞ്ച് ക്ലാസ് മുറികളും മുകളിൽ പണമിടപാട് സ്ഥാപനവുമാണ്. വൻ തുകയാണ് ഇദ്ദേഹം വേണ്ടെന്നുവെച്ചത്. പേര് പരസ്യപ്പെടുത്തരുതെന്നും പ്രതിസന്ധികാലത്ത് തൻെറ കടമ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ പലചരക്ക് വ്യാപാരിയായിരുന്നു. അഞ്ച് പെൺമക്കളുടെയും വിവാഹശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഇദ്ദേഹത്തിൻെറ ആകെയുള്ള വരുമാനം ഈ കെട്ടിടത്തിൽനിന്നുള്ള വാടകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.