അരൂർ: അടുത്തിടെ . തുറവൂർ ജങ്ഷനു തെക്കുവശത്ത് നാലുവരി പാതക്കുസമീപം മുഴച്ചുപൊങ്ങാൻ തുടങ്ങിയതിനെത്തുടർന്നാണിത്. ഒരുമീറ്റർ ഭാഗത്താണ് റോഡ് പ്രശ്നമായിരിക്കുന്നത്. 60 മീറ്ററോളം പൊളിച്ചുപണിയേണ്ടിവരും. ആറുമാസം മുമ്പാണ് ചേർത്തല മുതൽ അരൂർ ബൈപാസ് വരെയുള്ള 24 കി.മീ. പാത ആധുനിക രീതിയിൽ നിർമിച്ചത്. ജർമൻ നിർമിത യന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. 36.07 കോടിക്ക് പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയാണ് പുനർനിർമാണം നടത്തിയത്. എന്നാൽ, ഒരു കി.മീ. ഭാഗത്ത് എസ്റ്റിമേറ്റ് പ്രകാരം പഴയ ടാറിങ് പൊളിക്കാതെയായിരുന്നു നിർമാണമെന്ന് പറയുന്നു. ഈ ഭാഗത്താണ് മുഴ രൂപപ്പെട്ടത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നെങ്കിലും പണിയുമായി മുന്നോട്ടുപോവുകയായിരുന്നു. APL62 വീണ്ടും ടാർ ചെയ്യുന്നതിന് തുറവൂർ ജങ്ഷന് തെക്ക് റോഡ് പൊളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.