മാവേലിക്കര: ഭരണിക്കാവ് ദേവീക്ഷേത്രത്തിനു വടക്കുഭാഗത്ത് പതിറ്റാണ്ടുകളായി വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിരുന്ന നടയ്ക്കാവ് വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഭരണിക്കാവിലെത്തിയ എ.എം. ആരിഫിന് നല്‍കിയ നിവേദനത്തിൽ ഇതിനു പരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം റവന്യൂ മന്ത്രിയുമായി ഫോണില്‍ വിഷയം ചര്‍ച്ച ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം കോശി അലക്‌സ്, കറ്റാനം ലോക്കല്‍ സെക്രട്ടറി സിബി വർഗീസ്, ഏരിയ കമ്മിറ്റി അംഗം ആര്‍. ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ദിവാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഗോശാലന്‍ എന്നിവര്‍ എംപിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം കറ്റാനം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണവും എം.പി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.