മൈലാഞ്ചിച്ചോപ്പി​െൻറ മൊഞ്ചുള്ള കാഴ്ചകൾ സമ്മാനിച്ച്‌ തൻസില

മൈലാഞ്ചിച്ചോപ്പിൻെറ മൊഞ്ചുള്ള കാഴ്ചകൾ സമ്മാനിച്ച്‌ തൻസില മാന്നാർ: മൈലാഞ്ചികൊണ്ട്‌ കൈകളിൽ മൊഞ്ചുള്ള ചിത്രങ്ങൾ വരച്ച്‌ വിസ്മയിപ്പിക്കുകയാണ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനിയായ തൻസില. കൈകളിൽ മൈലാഞ്ചി ഇടാൻ എന്നും ഇഷ്ടമായിരുന്ന തൻസില യൂട്യൂബുകളിലെ വിഡിയോകളിൽ മൈലാഞ്ചി ഡിസൈനുകൾ പരതി അത്‌ കൈകളിലേക്ക്‌ പകർത്താനുള്ള ശ്രമമായി പിന്നീട്‌. പേപ്പറുകളിൽ വരച്ച്‌ നോക്കി. മൈലാഞ്ചി ചിത്രങ്ങളുടെ അരങ്ങേറ്റം ഉമ്മ ഷീബയുടെ കൈകളിൽതന്നെയായി. അതിൻെറ മനോഹാരിത ഇഷ്ടപ്പെട്ടവർ തൻസിലയുടെ മുന്നിലേക്ക്‌ കൈകളുമായി എത്തിത്തുടങ്ങി. ഇപ്പോൾ തൻസില പ്രഫഷനൽ ആർട്ടിസ്റ്റിനെേപാലെ കൈകളിൽ മൈലാഞ്ചികൊണ്ട്‌ ചിത്രങ്ങൾ വരക്കുകയാണ്. മാന്നാർ കുറ്റിയിൽ മുക്കിൽ ഷാ ഫുട്‌വെയേഴ്സ്‌ എന്ന സ്ഥാപനം നടത്തുന്ന പരുമല വലിയവീട്ടിൽ ബാദുഷയാണ് പിതാവ്. ബോട്ട് ക്ലീനിങ് ചലഞ്ചുമായി ജലഗതാഗത വകുപ്പ് ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിൻെറ ആലപ്പുഴ, എറണാകുളം, മലബാർ മേഖലയിലെ 14 സ്റ്റേഷനിലെയും ബോട്ടുകൾ ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും നേതൃത്വത്തിൽ വൃത്തിയാക്കാൻ ചലഞ്ച്. ക്ലീനിങ് തുടങ്ങുന്നതിന് മുമ്പും കഴിഞ്ഞതിന് ശേഷവുമുള്ള ഫോട്ടോകൾ ക്ലീൻ ചെയ്ത ക്രൂ, സ്റ്റേഷൻ മാസ്റ്റർ എന്നിവരുൾപ്പെടെ ഡയറക്ടർ, മെക്കാനിക്കൽ എൻജിനീയർ, ട്രാഫിക് സൂപ്രണ്ട് എന്നിവർക്ക് വാട്സ്ആപ്പ് വഴി അയച്ചുനൽകണം. ഓരോ ബോട്ടിലേക്കും ജീവനക്കാരുടെ ഷെഡ്യൂൾ ക്രൂവിനെ സ്റ്റേഷൻ മാസ്റ്റർക്ക് പരിഗണിക്കാം. മികച്ച രീതിയിൽ സേവനം കാഴ്ചവെക്കുന്ന ടീമിന് പ്രശംസപത്രവും പാരിതോഷികങ്ങളും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.