കൊച്ചി: ബജറ്റിൽ പ്രഖ്യാപിച്ച വഖഫ് സാമൂഹികക്ഷേമ പദ്ധതികളുടെ വിതരണത്തിനുള്ള കുടിശ്ശിക കോവിഡ് സാഹചര്യത്തിൽ അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാന വഖഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു. വിഡിയോ കോൺഫറൻസിൽ നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. നിലവിൽ ബോർഡിന് മുന്നിലുള്ള സാമൂഹികക്ഷേമ പദ്ധതി അപേക്ഷകളിൽ സഹായം നൽകാൻ 10 കോടിയലധികം വേണ്ടിവരും. ഉദ്യോഗസ്ഥരുടെ മാസാന്ത പെൻഷൻ, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയുടെ വിതരണമുൾെപ്പടെ വലിയ സാമ്പത്തിക ചെലവുകളാണ് ബോർഡിനുള്ളത്. യോഗത്തിൽ അംഗങ്ങളായ പി. ഉബൈദുല്ല എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, എം.സി. മായിൻഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം.ഷറഫുദ്ദീൻ, റസിയ ഇബ്രാഹീം, ഗവ.സെക്രട്ടറി വി.കെ. റഹ്ന, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി.എം. ജമാൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.