കാറ്റിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഐ.ആർ.ഡബ്ല്യു പ്രവർത്തകർ

ആലുവ: ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിൽ ആലുവ ശ്രീമൂലനഗരത്ത് മറിഞ്ഞുവീണ മരങ്ങൾ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) വളൻറിയർമാർ മുറിച്ചുമാറ്റി. ശ്രീമൂലനഗരം പഞ്ചായത്തിലെ 14, 15 വാർഡുകളിലെ നിരവധി വീടുകളുടെയും വിദ്യാഭ്യാസ സ്ഥാപനത്തിൻെറയും മുകളിൽ വീണ വൻ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരങ്ങൾ വീണ് നിരവധി വൈദ്യുതി പോസ്റ്റുകളും മറിഞ്ഞിരുന്നു. രാത്രി തന്നെ ഐ.ആർ.ഡബ്ല്യു ജില്ല സെക്രട്ടറി സെയ്ത് തോട്ടുംമുഖം, അബു ശ്രീമൂലനഗരം എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത തടസ്സം നീക്കി. വ്യാഴാഴ്ച രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 30 വളൻറിയർമാർ യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിലൂടെയാണ് അപകടകരമായ അവസ്ഥയിൽനിന്ന് പ്രദേശത്തെ രക്ഷിച്ചത്. സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷമീർ, എറണാകുളം ജില്ല ലീഡർ എം.എ. അബ്ദുൽ കരീം, ഇടുക്കി ജില്ല ലീഡർ ഷാജി സെയ്ത് മുഹമ്മദ്, ഗ്രൂപ് ലീഡർമാരായ യൂസുഫ് (ആലുവ), ത്വൽഹത്ത് പറവൂർ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ er yas MARINJA MARANGAL ശ്രീമൂലനഗരം പഞ്ചായത്തിലുണ്ടായ കാറ്റിൽ കെട്ടിടങ്ങളുടെ മുകളിലേക്ക് മറിഞ്ഞുവീണ മരങ്ങൾ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) വളൻറിയർമാർ മുറിച്ചുമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.