കൂത്താട്ടുകുളം: നഗരസഭയിലെ ആശ പ്രവർത്തകരെ കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ നേതൃത്വത്തിൽ ആദരിച്ചു. കുട്ടികളും അധ്യാപകരും സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യക്കിറ്റുകളും പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്തു. നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വിജയ ശിവൻ, ആരോഗ്യകാര്യ സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പി.സി. ജോസ്, ലിനു മാത്യു, പ്രിൻസ് പോൾ ജോൺ, ബിന്ദു മനോജ്, എ.എസ്. രാജൻ, ഫെബീഷ് ജോർജ്, എം.എം. അശോകൻ, നളിനി ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, വൈസ് പ്രസിഡൻറ് മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു. em kkm AADHARAM കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ നേതൃത്വത്തിൽ നഗരസഭയിലെ ആശ പ്രവർത്തകരെ ചെയർമാൻ റോയി എബ്രഹാം ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.