പിറവം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറ്റാനിക്കര പഞ്ചായത്തിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി ജനകൻ അധ്യക്ഷത വഹിച്ചു. കിറ്റുകളും മാസ്കുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. ചിത്രം: em prm PADHATHI ചോറ്റാനിക്കര പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു മാസ്ക് നിർമിച്ചുനൽകി പിറവം: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ മാസ്കുകൾ നിർമിച്ചുനൽകി. കമ്യൂണിറ്റി പൊലീസ് ഓഫിസർ അനൂബ് ജോൺ, സ്മിത കെ. വിജയൻ, പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.