കൊച്ചി: വിദേശത്തുനിന്ന് രാജ്യത്തെ ഹോട്സ്പോട്ടുകളിൽനിന്നും ആളുകൾ ഒന്നിച്ച് മടങ്ങിയെത്തുന്ന പശ്ചാത്തലത്തിൽ ഇവരെ പാർപ്പിക്കാൻ ജില്ലയിൽ അടിയന്തരമായി താൽക്കാലിക നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കാൻ നിർദേശം. കൊച്ചി വിമാനത്താവളവും തുറമുഖവും പ്രവര്‍ത്തന സജ്ജമാവുമ്പോള്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കുന്നതിൻെറ ഭാഗമായാണ് പഞ്ചായത്ത്, മുനിസിപ്പൽ ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടർ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കളമശ്ശേരി രാജഗിരി ഹോസ്റ്റലിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തിൽ മൂന്നുനേരത്തെ ഭക്ഷണമൊരുക്കാന്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ കാലയളവില്‍ താമസിക്കുന്നവര്‍ക്കാവശ്യമായ തോര്‍ത്ത്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ആവശ്യമായ ബക്കറ്റ്, കപ്പുകള്‍, സോപ്പ്, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, ഗ്ലാസുകള്‍, കിടക്ക, കിടക്കവിരി, തലയണ, തുടങ്ങിയവ ക്രമീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. രാജഗിരി ഹോസ്റ്റലിന് പുറമെ മുട്ടം എസ്.സി.എം.എസ് ഗേള്‍സ് ഹോസ്റ്റല്‍, കറുകുറ്റി എസ്.സി.എം.എസ് ബോയ്സ് ഹോസ്റ്റല്‍, മൂവാറ്റുപുഴ നെസ്റ്റ്, കാക്കനാട് രാജഗിരി ഹോസ്റ്റല്‍ എന്നീ സ്ഥലങ്ങളിലായിരിക്കും നിരീക്ഷണ സംവിധാനമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.