തെർമൽ ടെമ്പറേച്ചർ സ്ക്രീനിങ് സിസ്​റ്റം കൈമാറി

കൊച്ചി: പ്രവാസികളെത്തുന്നതോടെ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുകയാണ്‌ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതിൻെറ ഭാഗമായി ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽനിന്നും തുക അനുവദിച്ച് വാങ്ങിയ യാത്രക്കാരുടെ താപനില അളക്കുന്നതിനായുള്ള തെർമൽ ടെമ്പറേച്ചർ സ്ക്രീനിങ് സിസ്റ്റം ജില്ല ഭരണകൂടത്തിന്‌ കൈമാറി. കാമറയും സെൻസറും എൽ.ഇ.ഡി ഡിസ്പ്ലേയും ഉൾപ്പെടുന്ന സംവിധാനം യാത്രക്കാർ കടന്ന് വരുന്ന വാതിലിന്‌ സമീപത്തായി സ്ഥാപിക്കും. ഇതിൽ ഒാരോ വ്യക്തിയുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെൻസറിനടുത്ത് കാണിക്കുമ്പോൾ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. സാധാരണയിൽ കൂടുതൽ താപനില ഉള്ളവർ വരുമ്പോൾ മുന്നറിയിപ്പ് ശബ്ദം ലഭിക്കും. ജില്ല കലക്ടർ എസ്. സുഹാസ് എം.പിയിൽനിന്നും ടെമ്പറേച്ചർ സ്ക്രീനിങ് സിസ്റ്റം ഏറ്റുവാങ്ങി. ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരുന്നതാണ് ഉപകരണം. നിലവിൽ അഞ്ച് ടെമ്പറേച്ചർ സ്ക്രീനിങ് സിസ്റ്റമാണ്‌ എം.പി ഫണ്ടിൽനിന്നും വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കുമെന്ന് എം.പി പറഞ്ഞു. കൊച്ചിയിലെ കാമിയൊ ഓട്ടോമേഷൻസാണ് ഈ സംവിധാനം വിദേശത്ത് നിന്നുമെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.