മഴക്കാലപൂർവ ശുചീകരണത്തിന്​ തുടക്കം

പള്ളിക്കര: മഴക്കാലപൂർവ ശുചീകരണത്തിൻെറ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തില്‍ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടപ്പാക്കുമെന്ന് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. ശശി പറഞ്ഞു. മാസ്‌ക് ഉപയോഗം, പകര്‍ച്ചവ്യാധി ബോധവത്കരണത്തിൻെറ ഭാഗമായി നോട്ടീസ് വിതരണം ചെയ്യും. എല്ലാ കിണറുകളും ബ്ലീച്ച് ചെയ്യും. മാലിന്യ ഉറവിടം കണ്ടെത്തി ശുചീകരിക്കും. വീടുകള്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കില്ല. രോഗ പ്രതിരോധ ഹോമിയോ മരുന്ന് രണ്ടാംഘട്ടം എല്ലാ വീടുകളിലും എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.