ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് എം.പിയു​െട സഹായം

കൊച്ചി: സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിൽ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റെടുക്കുന്നതിന്‌ ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് ഒരുലക്ഷം രൂപ അനുവദിച്ചു. കേരളം ഓരോ പ്രതിസന്ധി അതിജീവിച്ചപ്പോഴും കൈത്താങ്ങായവനാണ് പ്രവാസി. അതുകൊണ്ടു തന്നെ ഈ പ്രതിസന്ധിയിൽ അവരെ നെഞ്ചോട് ചേർക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് എം.പി പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോഓഡിനേറ്റർ അനുര മത്തായിക്കാണ്‌ തുക കൈമാറിയത്. കോൺഗ്രസിൻെറ സംഘടനയായ ഇൻകാസ് യു.എ.ഇയെയാണ്‌ അർഹരായവരെ കണ്ടെത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിസ്ഡം യൂത്ത് വെർച്വൽ സമ്മിറ്റ് ഇന്ന് കൊച്ചി: 'ബദർ: അതിജീവനത്തിൻെറ ആദർശപാഠങ്ങൾ' പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന യൂത്ത് വെർച്വൽ സമ്മിറ്റ് വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നടക്കും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് കെ.സി. ഹാരിസ് മദനി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ഒ. മുഹമ്മദ് അൻവർ അധ്യക്ഷത വഹിക്കും. യു.എ.ഇ ഖോർഫുഖാൻ മസ്ജിദ് ഖതീബ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സമീൽ ടി.വി, വിസ്ഡം ഗ്ലോബൽ ടി.വി, വിസ്ഡം യൂത്ത് ഫേസ്ബുക്ക് ഒഫീഷ്യൽ പേജ് എന്നിവയിൽ ലൈവ് പ്രക്ഷേപണം ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.