കൊച്ചി: ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറഞ്ഞ ഭാരത്തോടെ ജനിച്ച കുഞ്ഞും ഇരട്ട സഹോദരിയും ആശുപ ത്രി വിട്ടു. എറണാകുളം ലൂർദ് ആശുപത്രിയിൽ മാസങ്ങൾക്കുമുമ്പ് പിറന്ന കൊടുങ്ങല്ലൂർ സ്വദേശി തൻസീം-സുഹൈന ദമ്പതികളുടെ മക്കളായ സായയും സോയയുമാണ് ഏറെനാളത്തെ പരിചരണശേഷം പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങിയത്. 350 ഗ്രാം ഭാരത്തോടെ പിറന്ന സായയാണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ്. സോയക്ക് 400 ഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. നാലുമാസത്തെ അതിതീവ്ര പരിചരണത്തിനൊടുവിൽ യഥാക്രമം രണ്ട് കിലോ, ഒന്നര കിലോ ഭാരം നേടിയാണ് കുരുന്നുകൾ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയത്. മാസം തികയാതെയുള്ള ജനനത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഭാരം കുറഞ്ഞ ശിശുവിൻെറ തൂക്കം 375 ഗ്രാം ആയിരുന്നു. ആറാംമാസം സങ്കീർണാവസ്ഥയിലെത്തിയ സുഹൈനയുടെ ഗർഭപാത്രത്തിൽനിന്ന് ഗൈനക്കോളജി വിഭാഗം കൺസൾട്ടൻറ് ഡോ. ദിവ്യജോസിൻെറയും അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭ ഫിലിപ്പിൻെറയും നേതൃത്വത്തിെല വിദഗ്ധസംഘം പെൺകുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഗർഭാവസ്ഥയിൽതന്നെ വളർച്ച കുറവായിരുന്ന ഇരട്ടക്കുട്ടികളുടെ പരിപാലനം അതിസങ്കീർണമായിരുെന്നങ്കിലും നവജാതശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ വിദഗ്ധപരിചരണം തുടങ്ങി. വൈകല്യങ്ങൾകൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയെന്നത് വെല്ലുവിളിയായിരുന്നു. ഇവർ ശ്വാസമെടുക്കാൻ പ്രാപ്തരാകുന്നതുവരെ 40 ദിവസത്തോളം വൻെറിലേറ്റർ സഹായത്തോടെ ചികിത്സിച്ചു. ആശുപത്രിയുടെ ചാരിറ്റി ഫണ്ടിന് പുറമെ ചലച്ചിത്ര താരങ്ങളുൾെപ്പടെ നിരവധി സുമനസ്സുകളുടെ സാമ്പത്തിക സഹായങ്ങളും പ്രാർഥനകളും ജീവൻ തിരിച്ചുപിടിക്കാൻ സഹായിച്ചെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അറിയിച്ചു. 380 ഗ്രാം ഭാരവുമായി ലൂർദിൽതന്നെ ജനിച്ച കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും ഇന്ത്യയിലെ രണ്ടാമത്തേതുമായ കുഞ്ഞു കാശ്വി പൂർണ ആരോഗ്യവതിയായി ഉത്തരേന്ത്യയിൽ മാതാപിതാക്കളോടൊപ്പം കഴിയുന്നുണ്ട്. photo EKG2 newborn തൂക്കം കുറഞ്ഞ് ജനിച്ച സായയും സോയയും മാതാവ് സുഹൈന, വല്യുപ്പ, വല്യുമ്മ, ഡോക്ടർമാർ എന്നിവർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.