അയൽവാസികൾ തമ്മിൽ കത്തിക്കുത്ത്​

ആറാട്ടുപുഴ: അയൽവാസികൾ തമ്മിലുള്ള വസ്തുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ ് തെക്കേ പോളയിൽ ഷാലിക്കാണ് (52) കുത്തേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. വഴിത്തർക്കം മൂർച്ഛിച്ച് കൈയാങ്കളിയിലെത്തുകയും അയൽവാസിയും ബന്ധുവുമായ തെക്കേ പോളയിൽ രവീന്ദ്രൻ (65) കൈയിലിരുന്ന കത്തിയെടുത്ത് ഷാലിയെ കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. വയറിന് കുത്തേറ്റ ഷാലിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രവീന്ദ്രനെ മാവേലിക്കര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.