കോതമംഗലം: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയ വാഹനത്തിൻെറ ഉടമക്കെതിരെ കേസെടുത്തു. കോട്ടപ്പടി സ്വദേശി മുഹമ്മദിനെതിരെയാണ് കോതമംഗലം പൊലീസ് കേസ് എടുത്തത്. ഗുഡ്സ് ഓട്ടോറിക്ഷയിൽ അന്തർ സംസ്ഥാന തൊഴിലാളികളെ സമൂഹ അകലം പാലിക്കാതെയും ചട്ടവിരുദ്ധമായും കയറ്റിക്കൊണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് എപിഡമിക് ഡീസിസസ് ആക്ട് പ്രകാരം കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.