വാഹനം ഏറ്റെടുത്തു

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ നിരീക്ഷണങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായി KL-07 CR 8434 എന്ന ജിഡ േപ്രാജക്ട് ഡയറക്ടറുടെ വാഹനം ഏറ്റെടുത്ത് ഉത്തരവായി. വാഹനത്തിന് ഡ്യൂട്ടി നിശ്ചയിച്ച് നൽകുന്നതിന് ജില്ല ഹെൽത്ത് ഓഫിസറെ ചുമതലപ്പെടുത്തി. വാഹനവും ഡ്രൈവറും വിട്ടുനൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥനെതിരെയും ഡ്യൂട്ടിക്ക് ഹാജരാകാൻ വിസമ്മതിക്കുന്ന ഡ്രൈവർക്ക് എതിരെയും അച്ചടക്ക നടപടി സ്വീകരിക്കും. ഹം സാഥ് ഹെ (ഞങ്ങൾ കൂടെയുണ്ട്) കൊച്ചി: ലോക്ഡൗണിനെത്തുടര്‍ന്ന് ജില്ലയിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടി ജില്ല ഭരണകൂടം സ്വീകരിച്ചു. ഹിന്ദി, തമിഴ്, ബംഗാളി, ഒറിയ, അസാമീസ് ഭാഷകളില്‍ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 24 ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന പൂര്‍ത്തിയാക്കി. ഇതിനുപുറെമ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ മാര്‍ക്കിങ് സംവിധാനത്തിൻെറ അടിസ്ഥാനത്തില്‍ വൃത്തിഹീനമായ സാഹചര്യങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും ആറായിരത്തോളം അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ശുചീകരണ യജ്ഞം നടത്തുകയും ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് അവശ്യമരുന്നുകളും ഭക്ഷണവും ലഭിക്കുന്നത് ഉറപ്പാക്കുന്നതിന് ഹിന്ദിഭാഷയിലുള്ള ഹോട്ട്ലൈന്‍ സേവനവും കലക്ടറേറ്റില്‍ ആരംഭിച്ചിട്ടുണ്ട്. അങ്കമാലിയിലും കളമശ്ശേരിയിലും ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. അങ്കമാലിയില്‍ 400 അതിഥി തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും നടത്തി. സ്വന്തമായി ഭക്ഷണം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് കമ്യൂണിറ്റി കിച്ചനുകളില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നുണ്ട്. 189 ക്യാമ്പുകളിലായി 45,523 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.