ഡോ. എ. രാമചന്ദ്ര​ൻ: നഷ്​ടമായത് ഫിഷറീസ്​ രംഗത്തെ അതികായനെ

കൊച്ചി: സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായരംഗം നവീകരിക്കുന്നതിലും രാജ്യത്തെ ഫിഷറീസ്-സമുദ്ര പഠനരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും മുഖ്യപങ്ക് വഹിച്ച ശാസ്ത്രജ്ഞനെയാണ് ഡോ. എ. രാമചന്ദ്രൻെറ നിര്യാണത്തിലൂടെ നഷ്ടമായത്. രാജ്യത്തെ ആദ്യ ഫിഷറീസ്-സമുദ്രപഠന സർവകലാശാലയായ കുഫോസിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയതും ഡോ. രാമചന്ദ്രൻെറ ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പായിരുന്നു. 1982ൽ കുസാറ്റിൽനിന്ന് ഒന്നാം റാങ്കോടെയാണ് എറണാകുളം രവിപുരം ആലപ്പാട്ട് വീട്ടിൽ രാമചന്ദ്രൻ എം.എസ്സി ഇൻഡസ്ട്രീസ് ഫിഷറീസ് കോഴ്സ് പാസായത്. 1984ൽ അഗ്രികൾചർ സയൻറിസ്റ്റ് പരീക്ഷ ദേശീയതലത്തിൽ ഒന്നാം റാങ്കോടെ പാസായി. ഗുജറാത്തിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതത്തിൻെറ തുടക്കം. കുസാറ്റിൽ ഒമ്പതുവർഷത്തിലേറേ രജിസ്ട്രാറായി സേവനം അനുഷ്ഠിച്ച്, അവിടെതന്നെ ഇൻഡ്രസ്ട്രിയൽ ഫിഷറീസ് സ്കൂൾ ഡയറക്ടറായിക്കുേമ്പാഴാണ് 2016 ജൂണിൽ കുഫോസ് വൈസ് ചാൻസലറാകുന്നത്. അടുത്ത അധ്യയനവർഷം കുഫോസിൽ ഫുഡ് ടെക്നോളജിയിൽ എം.ടെകും പൊതുജനങ്ങൾക്ക് പരിസ്ഥിതി വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ ഓൺലൈൻ കോഴ്സുകളും തുടങ്ങുന്നതിന് തുക വകയിരുത്തിയ ബജറ്റ് ഏതാനും ദിവസം മുമ്പ് അവതരിപ്പിച്ചശേഷമാണ് അദ്ദേഹത്തിൻെറ അപ്രതീക്ഷിത വിടവാങ്ങൽ. കടലിൽനിന്നും പുഴകൾ ഉൾെപ്പടെ ജലാശയങ്ങളിൽനിന്നും മത്സ്യക്കുഞ്ഞുങ്ങൾ അടക്കം സർവതിനെയും കോരിയെടുക്കുന്ന അശാസ്ത്രീയ മത്സ്യബന്ധനരീതികൾെക്കതിരെ എക്കാലവും പടപൊരുതിയ ശാസ്ത്രജ്ഞനായിരുന്നു ഡോ. രാമചന്ദ്രൻ. ഇന്ത്യയിൽ അദ്ദേഹത്തിൻെറ നിലപാടുകൾ നടപ്പായില്ലെങ്കിലും ഒമാൻ രണ്ടും ൈകയും നീട്ടി സ്വീകരിച്ചു. ദീർഘനാൾ ഒമാൻ ഫിഷറീസ് അഡ്വൈസറായിരുന്നു. ഇന്ത്യൻ മഹാസമുദ്ര തീരത്തെ 28 രാജ്യങ്ങളുടെ സംഘടനയായ അയോറയുമായി സഹകരിച്ച് കേരളത്തിൽ ബ്ലൂ ഇക്കോണമി നടപ്പാക്കാൻ നിരവധി പദ്ധതികൾ ഡോ. രാമചന്ദ്രൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.