നേവൽബേസിലെ വീട്ടുജോലിക്കാർക്ക് ഭക്ഷണമില്ലെന്ന് പരാതി

മട്ടാഞ്ചേരി: കൊച്ചി നേവല്‍ബേസ് കഠാരിബാഗില്‍ ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന സര്‍വൻറ്സ് ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. സ്ത്രീകളാണ് ഇവിടെ വീട്ടുജോലികള്‍ ചെയ്യുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കൊത്ത് താമസിക്കാനാണ് സര്‍വൻറ്സ് ക്വാര്‍ട്ടേഴ്സ് അനുവദിച്ചിരിക്കുന്നത്. വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തുച്ഛമായ ശമ്പളം മാത്രമേ ലഭിക്കൂ. പുരുഷന്മാര്‍ പുറത്തുപോയി ജോലി ചെയ്താണ് വീട്ടാവശ്യങ്ങള്‍ നിറവേറ്റുന്നത്. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെയുള്ളവരെയാരെയും പുറത്തേക്കും വിടുന്നില്ല. പുറമേനിന്നുള്ളവരെ അകത്തേക്കും വിടാത്ത അവസ്ഥയാണെന്നും താമസക്കാര്‍ ആരോപിക്കുന്നു. പല ക്വാര്‍ട്ടേഴ്സുകളിലും അവശ്യവസ്തുക്കള്‍ തീര്‍ന്നിരിക്കുകയാണ്. ഇത് വാങ്ങാൻ പുറത്തുപോകാന്‍ കഴിയുന്നില്ലെന്നും അവശ്യ വസ്തുക്കള്‍ എത്തിച്ച് തരാനുള്ള നടപടിയില്ലെന്നുമാണ് താമസക്കാര്‍ ആരോപിക്കുന്നത്. ലോക്ഡൗണിൻെറ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്തുചെയ്യുമെന്നറിയാതെ കഴിയുകയാണിവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.