കോവിഡ്: അന്നം നൽകാൻ ചുള്ളിക്കൽ പള്ളിയും

മട്ടാഞ്ചേരി: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി നാടും നഗരവും നിശ്ചലമായ സാഹചര്യത്തിൽ ഒരുനേരത്തെ അന്നത്തിന് നെട്ടോട്ടമോടുന്നവരുടെ വിശപ്പകറ്റാൻ പദ്ധതിയുമായി ചുള്ളിക്കൽ ബിലാൽ മസ്ജിദ് കമ്മിറ്റി. പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമിട്ടു. കമ്മിറ്റി വൈസ് ചെയർമാൻ ടി.എം.എ. ലത്തീഫ്, സി.കെ. മുഹമ്മദ് നവാസ്, പി.എ. മുഹമ്മദ് ഇഖ്ബാൽ, പി.ബി. കബീർ എന്നിവർ നേതൃത്വം നൽകി. കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ബിലാൽ മസ്ജിദിൻെറ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി ഭക്ഷണം നൽകിവരുകയാണ്. 'ഓൺലൈനിൽ മദ്യം വിൽക്കരുത്' കൊച്ചി: ഏതെങ്കിലും ഒരുകാരണം പൊലിപ്പിച്ച് മദ്യവിൽപന വീണ്ടും തുടങ്ങരുതെന്ന് കേരള മദ്യനിരോധന ജനകീയ മുന്നണി ആവശ്യപ്പെട്ടു. എല്ലാവരും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് ഒതുങ്ങിക്കൂടുന്ന സാഹചര്യമാണുള്ളത്. ഈ ത്യാഗങ്ങൾ ഭരണകൂടം കണ്ടില്ലെന്ന് നടിക്കരുത്. ഗോപിനാഥ്, പി.വി. ജോസ്, അയ്യൂബ് മേലേടത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.