'തൊഴിലാളികൾക്ക് ഉപജീവനം നൽകണം'

മട്ടാഞ്ചേരി: കോവിഡ് വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശം പാലിച്ച് ജോലി നിർത്തിവെച്ച കൂലിപ്പണിക്കാരും സാധാരണക്കാരുമായ തൊഴിലാളികളുടെ ഉപജീവനം സാധ്യമാക്കാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സീഫുഡ് പ്രോസസിങ് ആൻഡ് സപ്ലയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സുബൈർ പള്ളുരുത്തി ആവശ്യപ്പെട്ടു. തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന പാക്കേജ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കറങ്ങാനായി കള്ളം പറഞ്ഞിറങ്ങുന്നവർ കൂടുന്നു കളമശ്ശേരി: ലോക്ഡൗൺ പരിശോധനയിൽ കളമശ്ശേരിയിൽ ഒരാൾക്കെതിരെയും ഏലൂരിൽ രണ്ടാൾക്കെതിരെയും കേസെടുത്തു. കാരണങ്ങളില്ലാതെ ചുറ്റി നടന്നവർക്കെതിരെയാണ് കേസ്. പരിശോധനക്കിടെ പൊലീസുകാർക്ക് മുന്നിലെത്തുന്നവർ പറയുന്നത് കേട്ടാൽ ആരും ചിരിച്ചുപോകും. ആലുവ ഭാഗത്തുനിന്ന് അരി വാങ്ങാൻ കളമശ്ശേരിയിലേക്ക്, തൃശൂരിൽനിന്ന് മരുന്ന് വാങ്ങാൻ എറണാകുളത്തേക്ക്. ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യക്ക് ഭക്ഷണവുമായി പോകുന്ന ഭർത്താവ്, ബാഗ് നോക്കിയപ്പോൾ കാലി ബാഗ്. അപ്പോൾ പറയുന്നു ഭാര്യയെ വെറുതെ കാണാൻ പോകുെന്നന്ന്. ചിലരുടെ കൈയിലുള്ളത് മരുന്നുശീട്ടുകൾ. ഗ്യാസ് സിലിണ്ടർ എടുക്കാൻ കളമശ്ശേരിയിലേക്ക്. ഗ്യാസ് സിലിണ്ടർ െവച്ചാൽ പൊലീസ് പിടിക്കില്ലെന്ന് കരുതി വണ്ടിയിൽ െവച്ചുപോകുന്നവർ. ചെരിപ്പ് വാങ്ങാൻ സത്യവാങ്മൂലം കൈയിൽപിടിച്ച് മറ്റൊരാൾ. ഒമ്പതുമാസം തികഞ്ഞിരിക്കുന്ന ഭാര്യയെ കാണാൻ മലപ്പുറത്തുനിന്ന് ബൈക്കിലെത്തിയ യുവാവ്. കുടിവെള്ളം വാങ്ങാൻ കാലി കുപ്പികളുമായി സ്കൂട്ടറിൽ എത്തിയവർ അങ്ങനെ കാരണങ്ങൾ പലതും പറഞ്ഞ് കടന്നുപോകാൻ ശ്രമിക്കുന്നവരായിരുന്നു ദേശീയ പാത കളമശ്ശേരിയിൽ വെള്ളിയാഴ്ച കണ്ടത്. സത്യമല്ലെന്ന് ബോധ്യപ്പെട്ടവരെ തിരിച്ചയച്ചു. ഇതിനിടെ, രണ്ടുദിവസമായി പ്രത്യേക കാരണമില്ലാതെ ചുറ്റിനടന്ന ഒരാളെയാണ് കളമശ്ശേരി പൊലീസ് പൊക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.