വാഹന പാസ്​ ദുരുപയോഗം ചെയ്യുന്നതായി ആരോപണം

വൈപ്പിൻ: കോവിഡ് ബാധയെത്തുടർന്ന് ലോക്ഡൗൺ നിലനിൽക്കെ അടിയന്തര ആവശ്യങ്ങൾക്കെന്ന വ്യാജേന പലരും പൊലീസ് സ്റ്റേഷനുകളിൽനിന്ന് പാസുകൾ കൈക്കലാക്കുന്നതായി ആക്ഷേപം. പാസ് നിഷേധിക്കുമ്പോൾ ലഭ്യമാക്കാൻ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരെക്കൊണ്ട് ശിപാർശ ചെയ്യിച്ചും പാസ് കൈവശപ്പെടുത്തുന്നുണ്ട്. ചെമ്മീൻ കെട്ടിലെ ജോലിക്കാർ, ഒരുകാര്യമില്ലാതെ ചുറ്റിത്തിരിയുന്നവർ എന്നിവരെല്ലാം പൊലീസ് സ്റ്റേഷനുകളിൽനിന്ന് പാസ് തരപ്പെടുത്തിയിട്ടുണ്ട്. വൈപ്പിനിൽ മുനമ്പം പൊലീസ് സ്റ്റേഷനിൽ മാത്രം വെള്ളിയാഴ്ച 160 വാഹനപാസാണ് വിതരണം ചെയ്‌തത്‌. ഇതിൽ ഒരുവീട്ടിൽ രണ്ട് വാഹനത്തിനുവരെ പാസ് കൈപ്പറ്റിയവരുണ്ട്. തെറ്റായ സത്യവാങ്മൂലം നൽകിയാണ് പലരും ഇത് കരസ്ഥമാക്കുന്നത്. മാത്രമല്ല, പാസ് കിട്ടുകയെന്നത് അഭിമാനപ്രശ്നമായി മാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് തുടർന്നാൽ ലോക്ഡൗണിൻെറ യഥാർഥഫലം കിട്ടുമോയെന്ന് ആരോഗ്യപ്രവർത്തകരും ആശങ്കപ്പെടുന്നു. ഇത്തരം പ്രവൃത്തികൾ മൂലം യഥാർഥ അത്യാവശ്യക്കാരൻ തഴയപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും പൊലീസുകാർ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.