സപ്ലൈകോ കമ്പ്യൂട്ടര്‍വത്​കരണം അന്തിമഘട്ടത്തില്‍

കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ 1600 വില്‍പനശാലകളെയും 58 ഡിപ്പോകളെയും കമ്പ്യൂട്ടര്‍ ശൃംഖലയിലാക്കുന്നതിനു ള്ള എൻറര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആര്‍.പി) പദ്ധതി അന്തിമഘട്ടത്തില്‍. നിലവില്‍ സപ്ലൈകോ വില്‍പനശാലകളിലെ സ്റ്റോക്ക്, വിൽപന, വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഔട്ട്ലെറ്റ് കമ്പ്യൂട്ടറുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. അതിനാൽ ഈ വിവരങ്ങള്‍ സപ്ലൈകോ ആസ്ഥാനത്ത് പെെട്ടന്ന് ലഭ്യമായിരുന്നില്ല. ഇ.ആര്‍.പി നടപ്പാക്കുന്നതോടെ സ്റ്റോക്കും വരുമാനവുമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാനേജ്മൻെറിന് വേഗത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഔട്ട്ലെറ്റുകളിലെ കമ്പ്യൂട്ടറുകളിലെ ഡാറ്റ നഷ്ടപ്പെടല്‍, കൃത്രിമം എന്നിവക്കുള്ള സാധ്യതയും ഇതോടെ ഒഴിവാകും. സപ്ലൈകോയില്‍ നിലവിലുള്ള 29പരം സോഫ്റ്റ് വെയറുകള്‍ പലതരത്തിലുള്ള പ്രോഗ്രാമിങ് ഭാഷകളിലും വിവിധ തരത്തിലുള്ള ഡാറ്റാ ബേസുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാൽ അവ തമ്മിലുള്ള ഏകോപനവും കാര്യക്ഷമമല്ല. ഇ.ആർ.പി നടപ്പാക്കുന്നതോടെ വിവരങ്ങളുടെ ഏകീകരണം സാധ്യമാകും. ഔട്ട്ലെറ്റുകളിലെയും ഡിപ്പോകളിലെയും ഡാറ്റ കൃത്യമായും വേഗത്തിലും സുരക്ഷിതമായി സെര്‍വറില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. വിവരങ്ങള്‍ ആവശ്യാനുസരണം അനുമതിയുള്ള എല്ലാവര്‍ക്കും ലഭ്യമാകും. ഇതോടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇ.ആർ.പി നടപ്പാക്കാനുള്ള ഓപണ്‍ ടെന്‍ഡര്‍ കേരള സര്‍ക്കാറിൻെറ ഇ-ടെന്‍ഡര്‍ പോര്‍ട്ടലായ etender.kerala.gov.in ല്‍ കഴിഞ്ഞ ഡിസംബർ 14ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജനുവരി 28 ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.