ടൂറിസ്​റ്റ്​ ബസും ഓ​ട്ടോയും കൂട്ടിയിടിച്ചു; നാലുപേർക്ക്​ പരിക്ക്​

മൂവാറ്റുപുഴ: ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30ഓടെ മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പേഴയ്ക്കാപിള്ളി എസ്. വളവിലാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. സാരമായി പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.