പറവൂരിൽ സി.ഐയില്ലാതായിട്ട്​ എട്ടുമാസം; ആഭ്യന്തര വകുപ്പ് കനിയുന്നില്ല

പറവൂർ: പറവൂർ സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചാർജ് വഹിക്കേണ്ട സി.ഐയുടെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് എട്ടു മാസം. നിയമനം നടത്താൻ ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് പറവൂരിൽ സി.ഐയുടെ തസ്തിക ഇത്രയും നാൾ ഒഴിഞ്ഞുകിടക്കുന്നത്. ദീർഘകാലം പറവൂർ സി.ഐയായിരുന്ന ക്രിസ്പിൻ സാം വരാപ്പുഴ ശ്രീജിത് വധക്കേസിൽ പ്രതിയായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതോടെയാണ് ശനിദിശ ആരംഭിച്ചത്. പിന്നീട് സി.ഐയായി വന്ന കെ. അനിൽകുമാറിനെ പാർലമൻെറ് തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റി. അതിനുശേഷം എട്ടു മാസം പിന്നിട്ടിട്ടും പുതിയ സി.ഐ എത്തിയിട്ടില്ല. തീരദേശമേഖല ഉൾപ്പെടുന്ന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ പറവൂരിലാണ് ഈ ദുർഗതി. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇല്ലാത്തതിനാൽ ചുമതലകൾ വഹിക്കുന്നത് കീഴ് ഉദ്യോഗസ്ഥരാണ്. ഇത് കേസ് അന്വേഷണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പരാതികളുമായി എത്തുന്നവർക്കും ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ മാസം നടന്ന മുബാറക് വധക്കേസിലെ പ്രതികളിൽ മൂന്ന് പേർ പറവൂരിൽ സി.ഐ ഇല്ലാത്തതിനാൽ അങ്കമാലി സി.ഐ മുമ്പാകെയാണ് കീഴടങ്ങിയത്. കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിനുപോലും തടസ്സം സൃഷ്ടിക്കുന്നുണ്ടേത്ര. താലൂക്ക് ആസ്ഥാനത്തെ സ്റ്റേഷൻ ആയതിനാൽ സി.ഐയുടെ സേവനം അത്യാവശ്യമാണ്. എസ്.ഐയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സ്റ്റേഷൻ ഭരണം. ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ജോലിഭാരം വർധിച്ചിരിക്കുകയാണ്. ഇവിടേക്ക് നിയമിച്ചവർ ചാർജ് എടുക്കാതെ ഒഴിഞ്ഞു മാറുകയാണെന്ന് പറയുന്നു. അതല്ല, സി.ഐയായി ഉടൻ പ്രമോഷൻ കിട്ടാൻ സാധ്യതയുള്ള ഒരാൾക്ക് വേണ്ടി നിയമനം താമസിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. പാർലമൻെറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പല സി.ഐമാരെയും മാറ്റിയെങ്കിലും തുടർനിയമനം നടത്തി. പറവൂരിലും വടക്കേക്കരയിലും സി.ഐ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. വടക്കേക്കരയിൽ ഈയിടെ സി.ഐയെ നിയമിച്ചു. എന്നിട്ടും പറവൂരിൻെറ കാര്യത്തിൽ തീരുമാനമായില്ല. ഈയിടെ പത്ത് വർഷം എസ്.ഐമാരായിരുന്നവർക്ക് സി.ഐമാരായി സ്ഥാനക്കയറ്റം നൽകിയിരുന്നു. എന്നിട്ടും പറവൂരിലേക്കൊരു സി.ഐയെ കണ്ടെത്താൻ ആഭ്യന്തര വകുപ്പിനു കഴിഞ്ഞില്ല. കുടിവെള്ള വിതരണം മുടങ്ങും പറവൂർ: വാട്ടർ അതോറിറ്റിയുടെ ഏഴിക്കര കോട്ടുവള്ളി പ്രദേശങ്ങളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ചൊവ്വാഴ്ച ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.