സൻെറ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് തുടക്കം വൈപ്പിന്‍: ചെറായി സൻെറ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാന ി പള്ളിയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഗീവര്‍ഗീസ് ബേബിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. ചൊവ്വാഴ്ച രാവിലെ കുർബാന, മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം. വൈകീട്ട് ഏഴിന് പ്രസംഗം തുടര്‍ന്ന് പ്രദക്ഷിണം സ്‌നേഹവിരുന്ന്. ബുധനാഴ്ച രാവിലെ എട്ടിന് കുർബാന, ഒമ്പതിന് പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും. പ്രതിഷേധ യോഗം മാലിപ്പുറം: വെൽഫെയർ പാർട്ടിയുടെയും ജനകീയ സമര സമിതിയുടെയും ആഭിമുഖ്യത്തിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സ്ത്രീകളടക്കം പ്രദേശവാസികൾ പങ്കെടുത്തു. ടി.സി. സുബ്രഹ്മണ്യം പരിപാടി ഉദ്‌ഘാടനം ചെയ്തു. സാജൻ ചെറായി, ടി.എം. കുഞ്ഞുമുഹമ്മദ്, സി.കെ. നാസർ എന്നിവർ സംസാരിച്ചു. പി.എം. റഫീഖ്, ജമാൽ വലിയുദ്ദീൻ, ഷമീർ, അലി വളപ്പിലകം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.