മുന്നാക്ക പ്രീണനവും പിന്നാക്ക േദ്രാഹവും അവസാനിപ്പിക്കണം -മെക്ക

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സർക്കാർ തീരുമാനങ്ങളും ഉത്തരവുകളും റദ്ദാക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട്, പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരമാകുംവിധം നിയമന ചട്ടങ്ങളിലും റൊട്ടേഷൻ സമ്പ്രദായത്തിലും ഭേദഗതി വരുത്തിയത് മുന്നാക്ക സമുദായ പ്രീണനമാണ്. ഉത്തരവ് പിൻവലിക്കണമെന്ന് മെക്ക ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എം.എ. ലത്തീഫ്, എ.എസ്.എ. റസാഖ്, സി.എച്ച്. ഹംസ മാസ്റ്റർ, ടി.എസ്. അസീസ്, എ. മഹ്മൂദ്, കെ.എം. അബ്ദുൽ കരീം, എ. അബ്ദുൽ സലാം, സി.ടി. കുഞ്ഞയമു, എം.എം. നൂറുദ്ദീൻ, എം. കമാലുദ്ദീൻ, കെ. സ്രാജുകുട്ടി, സി.എം.എ. ഗഫൂർ, സി. മുഹമ്മദ് ഷരീഫ്, എം.പി. മുഹമ്മദ്, യൂനസ് കൊച്ചങ്ങാടി, എം.എം. സലീം, പി. അബ്ദുൽ സലാം, കെ.ആർ. നസീബുല്ല, പി.എസ്. ഷംസുദ്ദീൻ, എ.എസ്. കുഞ്ഞുമുഹമ്മദ്, എൻ.എ. മുഹമ്മദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.