യേശുദാസിന്​ സംഗീതാർച്ചന

കടുങ്ങല്ലൂർ: ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിൻെറ 80ാം പിറന്നാളിന് സംഗീതാർച്ചനയുമായി ആലുവ സ്വരസുധ കിഴക്കേ കടുങ്ങല്ലൂരിൽ നടത്തിയ ഉദയാസ്തമയ ഗാനാർച്ചന സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. രാവിലെ മുതൽ എൺപതിലധികം ഗായകരാണ് ഗാനാർച്ചനയിൽ പങ്കെടുത്തത്. കേരള സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്വരസുധ പ്രസിഡൻറ് ഡോ. കെ.ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഗ്രേസി, റിട്ട. ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ്, എസ്. അജിത്കുമാർ, കെ. ശശികുമാർ, ഡോ. സുന്ദരം വേലായുധൻ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന ആശംസസമ്മേളനം ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്തു. നാദബ്രഹ്മസാഗരം സംഗീത പരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.