ആലങ്ങാട്: ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് 18ന് രാത്രി എട്ടിന് കൊടിയേറും. ക്ഷേ ത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി ശ്യാം നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. രാവിലെ എട്ടിന് നാരായണീയ പാരായണം, മൂന്നിന് കൊടിമര ഘോഷയാത്ര. വൈകീട്ട് 6.45ന് വിശേഷാൽ ദീപാരാധന, ആത്മീയ പ്രഭാഷണം, 8.15ന് തിരുവാതിരകളി, മ്യൂസിക്കൽ ഫ്യൂഷൻ. 19ന് വൈകീട്ട് 6.45 മുതൽ ഭരതനാട്യം, ചാക്യാർകൂത്ത്. 20ന് വൈകീട്ട് ഏഴിന് സോപാനസംഗീത നൃത്തലയം. 21ന് വൈകീട്ട് ഏഴിന് വിഷ്വൽ കഥാപ്രസംഗം, കരോക്കെ ഗാനമേള 22ന് വൈകീട്ട് 6.15ന് ചാക്യാർകൂത്ത്, തിരുവാതിരകളി 23ന് രാവിലെ ഒമ്പതിന് ഓട്ടൻതുള്ളൽ 10ന് ഉത്സവബലി ദർശനം, വൈകീട്ട് ഏഴിന് ഭരതനാട്യം, ചാക്യാർകൂത്ത്. വലിയ വിളക്ക് ദിനമായ 24 ന് രാവിലെ എട്ടിന് പഞ്ചാരിമേളം,വൈകീട്ട് 3.30ന് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം, വിശേഷാൽ ദീപാരാധന, കരിമരുന്ന് പ്രയോഗം, 25ന് രാവിലെ 10ന് സോപാന സംഗീതം, ഉച്ചക്ക് 12ന് ആറാട്ടുസദ്യ, വൈകീട്ട് ആറുമുതൽ ആറാട്ട്. ക്ഷേത്രത്തിൽ നടന്ന താംബൂലപ്രശ്ന പരിഹാരാർഥം 17ന് വൈകീട്ട് ഭദ്രകാളി സന്നിധാനത്തിൽ ഭഗവത് സേവയും ശുദ്ധിക്രിയകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.