മനുഷ്യമഹാശൃംഖല: സംഘാടകസമിതി രൂപവത്കരിച്ചു

പറവൂർ: ഈ മാസം 26ലെ മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം 19ന് പറവൂരിലെത്തുന്ന പ്രചാരണ ജാഥയുടെ വിജയത്തിന് സംഘാടക സമിതി കൾ രൂപവത്കരിച്ചു. വെടിമറയിലും മൂത്തകുന്നത്തും നടന്ന യോഗങ്ങൾ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. വെടിമറയിൽ പി.എൻ. സന്തോഷും മൂത്തകുന്നത്ത് കെ.എ. സുധിയും അധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, കെ.എ. വിദ്യാനന്ദൻ, കെ. സുധാകരൻ പിള്ള, ടി.ജി. അശോകൻ, കെ.ബി. അറുമുഖൻ, കെ.എസ്. സനീഷ്, എം.കെ. കുഞ്ഞപ്പൻ, സി.പി. ജയൻ, എം.പി. എയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വെടിമറ -കെ.എ. വിദ്യാനന്ദൻ (ചെയ.), കെ. സുധാകരൻ പിള്ള (കൺ.) മൂത്തകുന്നം -കെ.എ. സുധി (ചെയ.), എം.കെ. കുഞ്ഞപ്പൻ (കൺ.). സാംസ്കാരിക സമ്മേളനം പറവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്കാരിക സമ്മേളനത്തിൽ ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് ടി.എ. ബേബി അധ്യക്ഷത വഹിച്ചു. ആനന്ദൻ ചെറായി, പി.കെ. ലെനിൻ, എം.കെ. ചിദംബരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.