കാരുണ്യം ക്ഷേമസമിതി വാർഷികം ഇന്ന്

വൈപ്പിൻ: അയ്യമ്പിള്ളി കാരുണ്യം ക്ഷേമസമിതിയുടെ 20ാം വാർഷികം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വിവിധ പരിപാടികളോടെ നടക ്കും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എം. മോനായി, നൗഷാദ് മാലിപ്പുറം തുടങ്ങിയവരെ എസ്. ശർമ എം.എൽ.എ ആദരിക്കും. എൻ.എം. പിയേഴ്സൻ മുഖ്യപ്രഭാഷണം നടത്തും. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ശതാബ്‌ദി സമാപന സമ്മേളനം 14ന് വൈപ്പിൻ: ഓച്ചന്തുരുത്ത് സർവിസ് സഹകരണ ബാങ്ക് ശതാബ്‌ദി സമാപന സമ്മേളനം 14ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശതാബ്‌ദി സ്മാരകമായി മുരിക്കുംപാടത്ത് സ്ഥാപിക്കുന്ന ഓസ്കോ ഹൈടെക് മെഡിക്കൽ ലാബ് ഉദ്ഘാടനവും നിർവഹിക്കും. ബാങ്ക് സഹകരണനിലയം ജൂസെ ഹാളിൽ സമ്മേളനത്തിൽ എസ്.ശർമ എം.എൽ.എ അധ്യക്ഷത വഹിക്കും. സുവനീർപ്രകാശനം, പുസ്തക പ്രകാശനം, ബാങ്ക് പരിധിയിലെ മികച്ച കലാകാരന്മാർ, കായിക താരങ്ങൾ എന്നിവരെ ആദരിക്കൽ ഹൈബി ഈഡൻ എം.പി നിർവഹിക്കും. അംഗങ്ങളുടെ മക്കളിൽ ഭിന്നശേഷിക്കരായവർക്ക് സ്നേഹസ്പർശം പെൻഷൻ പദ്ധതി അഡീനഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ഉദ്ഘാടനം ചെയ്യും. മുൻജീവനക്കാരെ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഉണ്ണികൃഷ്ണൻ ആദരിക്കും. കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ബാങ്ക് പ്രസിഡൻറ് ആൽബി കളരിക്കൽ ഉദ്ഘാടനം ചെയ്യുമെന്നും പ്രസിഡൻറ് ആൽബി കളരിക്കൽ, വൈസ് പ്രസിഡൻറ് ലോഗസ് ലോറൻസ്, ഭരണസമിതി അംഗം എ.എ. സാബു, അസി. രജിസ്ട്രാർ എ. എസ്. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.