ലക്ഷ്യം മതനിരപേക്ഷ ജനാധിപത്യ ബോധമുള്ള മനസ്സുകള്‍ -മന്ത്രി സി. രവീന്ദ്രനാഥ്

അങ്കമാലി: കേരള പൊതുവിദ്യാഭ്യാസ യജ്ഞത്തിൻെറ ലക്ഷ്യം മതനിരപേക്ഷ ജനാധിപത്യ ബോധമുള്ള മനസ്സുകള്‍ക്ക് രൂപംന ല്‍കലാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. അങ്കമാലി നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ്-2020ൻെറ വേദിയില്‍ 'പൊതുവിദ്യാഭ്യാസം: കേരള മാതൃക' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താലൂക്ക് ആശുപത്രിയിലെ ട്രോമ കെയറിൻെറയും ഡയാലിസിസ് യൂനിറ്റിൻെറയും തറക്കല്ലിടല്‍ മന്ത്രി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ എം.എ. ഗ്രേസി അധ്യക്ഷത വഹിച്ചു. ലക്ഷ്മി കോളജ് പ്രിന്‍സിപ്പല്‍ ജോസ് മഴുവഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. മുന്‍ മന്ത്രി ജോസ് തെറ്റയില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം.എസ്. ഗിരീഷ് കുമാര്‍, ടി.വൈ. ഏലിയാസ്, താലൂക്ക് ആശ്രുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബ്, സ്ഥിരം സമിതി അധ്യക്ഷരായ ഷോബി ജോര്‍ജ്, വിനീത ദിലീപ് എന്നിവര്‍ സംസാരിച്ചു. യുവസംഗീത സംവിധായകന്‍ പ്രിന്‍സ് ജോര്‍ജ്, കേരളോത്സവം മോണോആക്ടില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ ആതിര ബേബി, അവതാരക പ്രജില അജയ് എന്നിവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെയും മന്ത്രി മെമേൻറാ നല്‍കി ആദരിച്ചു. ചിത്രം 1 ea anka___NAY_0097_1 copy അങ്കമാലി നഗരസഭ വികസനോത്സവ്-2020ൻെറ വേദിയില്‍ 'പൊതുവിദ്യാഭ്യാസം: കേരള മാതൃക' സെമിനാര്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.