എടവനക്കാട്: 2019-20 വർഷത്തെ ഏകദിന ജനകീയ ആശുപത്രിയുടെ സുതാര്യമായ നടത്തിപ്പിന് സംഘാടക സമിതിക്ക് രൂപം നൽകി. പള്ളിപ്പുറം സൻെറ് മേരീസ് ഹൈസ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എസ്. ശർമ എം.എൽ.എ അറിയിച്ചു. എട്ടു വർഷമായി അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സവിഭാഗങ്ങളിലെ സൂപ്പർ സ്പെഷാലിറ്റി വിഭാഗം ഡോക്ടർമാരെയടക്കം പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പിൽ ഓരോവർഷവും പതിനായിരത്തിലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്. ഫാ.ജോൺസൺ പങ്കേത്തിൻെറ അധ്യക്ഷതയിൽ പള്ളിപ്പുറം സൻെറ് മേരീസ് ഹൈസ്കൂളിൽ സംഘാടക സമിതി രൂപവത്കരണ യോഗം ചേർന്നു. സമിതി അംഗങ്ങൾ: എസ്. ശർമ എം.എൽ.എ (ചെയർ), കലക്ടർ സുഹാസ് (രക്ഷ), ഡോ. കെ.എസ്. പുരുഷൻ, ഫാദർ ജോൺസൺ പങ്കേത്ത്, പി.കെ. രാധാകൃഷ്ണൻ (വൈസ് ചെയർ), ഡോ.ജുനൈദ് റഹ്മാൻ, ഡോ.േപ്രം നായർ, ജില്ല മെഡിക്കൽ ഓഫിസർ(ആരോഗ്യം), ജില്ല മെഡിക്കൽ ഓഫിസർ (ആയുർവേദം), ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ), സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം, സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി, ജില്ല േപ്രാഗ്രാം മാനേജർ, ദേശീയ ആരോഗ്യ മിഷൻ, എറണാകുളം (ജനറൽ കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.