പുല്ലേപ്പടി ദാറുൽ ഉലൂം അറബിക് കോളജ്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം റവന്യൂ ജില്ല സമ്മേളനം- രാവിലെ 9.30 ഇ ൻറർസ്കൂൾ ഫുട്ബാൾ: സൻെറ് ഫ്രാൻസിസ് ജേതാക്കൾ വല്ലാർപാടം: മൂന്നാമത് ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമൻെറിൽ ഹൈസ്കൂൾ വിഭാഗത്തിൽ സൻെറ് ഫ്രാൻസിസ് പൊന്നുരുന്നി ജേതാക്കളായി. രണ്ടാം സ്ഥാനം വല്ലാർപാടം സൻെറ് മേരീസിനാണ്. യു.പി. വിഭാഗത്തിൽ സൻെറ് മേരീസ് വല്ലാർപാടം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം സൻെറ് ഫിലോമിനാസ് പിഴലയും നേടി. എൽ.പി വിഭാഗത്തിൽ സൻെറ് ആൻറണീസ് ഇ.പി സ്കൂൾ വല്ലാർപാടം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം സൻെറ് ഫിലോമിനാസ് പിഴലയും നേടി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വല്ലാർപാടം സൻെറ് മേരീസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം സൻെറ് തോമസ് ഗേൾസും നേടി. വല്ലാർപാടം ഡി.പി വേൾഡ് മാനേജർ മഹേഷ്, മോൺ.ജോസഫ് തണ്ണിക്കോട്,ഡൊമിനിക് സാവിയോ എന്നിവർ േജതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു. 'ദ്യുതി-2020' സമാപിച്ചു കളമശ്ശേരി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച 20-ാമത് ദേശീയ സമ്മേളനം 'ദ്യുതി-2020' സമാപിച്ചു. 'പ്രവാസവും സാമൂഹികമായ ഉള്‍കൊള്ളലും' എന്നതായിരുന്നു പ്രമേയം. ഡോ. ജോസ് കുരിയേടത്ത് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു വട്ടത്തറ, ഡോ. ജോസഫ് ഐ. ഇഞ്ചോടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഡോ. അനീഷ് കെ.ആര്‍, ദ്യുതി ഫാക്വല്‍റ്റി കോ ഓഡിനേറ്റര്‍, റവ. ഡോ. ജോസഫ് എം.കെ, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് തലവന്‍, ഡോ. സിസ്റ്റര്‍ ലിസി പി.ജെ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.