വയ്​ക്കോലും വില കൂടി; ക്ഷീരകർഷകർ പ്രതിസന്ധിയിലേക്ക്

നെടുമ്പാശ്ശേരി: പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെ അതിജീവിച്ച് ക്ഷീരമേഖലയിലേക്ക് മടങ്ങിവന്ന പലരും വീണ്ടും വിഷമാവസ്ഥയിൽ. അടുത്തിടെ പാലിന് മിൽമ വില കൂട്ടിയെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റക്കും വയ്ക്കോലിനും വില കൂടി. ഇതുമൂലം അടുത്തിടെയുണ്ടായ പാൽ വിലവർധനയുടെ ഗുണം പ്രയോജനകരമാകുന്നില്ലെന്ന് ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു. രണ്ട് മാസത്തിനിെട മൂന്നുതവണയാണ് കാലിത്തീറ്റ വില കൂടിയത്. കനത്ത മഴയിൽ കൃഷി നശിച്ചതിനാൽ പാലക്കാട് മേഖലയിൽനിന്നും കുട്ടനാട്ടിൽനിന്നും വയ്ക്കോൽ വേണ്ടത്ര എത്തുന്നില്ല. തമിഴ്നാട്ടിൽനിന്നുള്ള വയ്ക്കോലിനാകട്ടെ ഒരുകെട്ടിന് 100 രൂപ വർധിച്ചു. എല്ലാ പഞ്ചായത്തിലും കൃഷിവകുപ്പിൻെറ മേൽനോട്ടത്തിൽ മേച്ചിൽപുറങ്ങൾ സ്ഥാപിക്കാൻ തയാറാകണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.