സബ് ട്രഷറിക്ക് പുതിയ കെട്ടിടം; നിലവിലെ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങി

ആലുവ: സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. ഇതി‍ൻെറ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി ആരംഭിച്ചു. കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴാറായ നിലവിലെ ഓടിട്ട സബ്ട്രഷറി കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. ഈ സ്ഥലത്ത്‌ കൂടുതൽ സൗകര്യങ്ങളോട് കൂടിയ ആധുനികരീതിയിെല കെട്ടിടം നിർമിക്കും. നിലവിലെ ഓടിട്ട കെട്ടിടത്തിന് സമീപത്തുതന്നെയുള്ള രണ്ട് നില കെട്ടിടത്തിലേക്കാണ് താൽക്കാലികമായി ട്രഷറി മാറ്റുന്നത്. പുതിയ കെട്ടിടത്തി‍ൻെറ നിർമാണം പൂർത്തിയാകുംവരെ ഇവിടെയാകും പ്രവർത്തിക്കുക. താൽക്കാലികമായി മാറ്റുന്ന കെട്ടിടത്തിൽ ഇതിനുള്ള പണി ആരംഭിച്ചിട്ടുണ്ട്. ഓഫിസ് കാബിനുകൾ തിരിച്ചുകഴിഞ്ഞു. എന്നാൽ, ഇൻറർനെറ്റ് കണക്ഷനായി കേബിളുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ ഈ ജോലി പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. 1.95 കോടി രൂപക്കാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ ആലുവ സബ്ട്രഷറിയുടെ പ്രവർത്തന ഓഫിസുകൾ കൂടാതെ ട്രഷറി ജീവനക്കാർക്ക് ഒരു പരിശീലനകേന്ദ്രവും ഇതോടനുബന്ധിച്ച് പ്രവർത്തിക്കും. ട്രഷറി പുതിയ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റുന്നതോടെ താെഴ താമസ സൗകര്യവും ഒരുക്കിയേക്കും. ആലുവയിലേക്കുള്ള യാത്രസൗകര്യം പരിഗണിച്ചാണ് പരിശീലനകേന്ദ്രവും താമസ സൗകര്യവും ഇവിടെ ഒരുക്കുന്നത്. ആലുവ പൊതുമരാത്ത് ഓഫിസിനാണ് പുതിയ കെട്ടിടത്തിൻെറ നിർമാണ ചുമതല. രണ്ട് കോടിയോളം രൂപ ട്രഷറി വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ക്യാപ്‌ഷൻ ea51 ketidam പൊളിച്ചുകളയാനുള്ള ആലുവ സബ്ട്രഷറിയുടെ കെട്ടിടം. സമീപത്തെ കെട്ടിടത്തിലേക്കാണ് ട്രഷറി താൽക്കാലികമായി മാറ്റുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.